Roots & Roads Heritage Tours
← Back

2026 ജൂലൈ 16 ന് റൂട്ട്സ് ആൻഡ് റോഡ്സ് സംഘടിപ്പിച്ച വേമ്പനാട് കായൽ പഠനയാത്ര ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. വേമ്പനാട് കായലിന്റെ ഓരോ ഭാഗത്തെക്കുറിച്ചും പള്ളിക്കോണം രാജീവ് വിശദീകരിച്ച കാര്യങ്ങൾ ധാരാളം പുതിയ അറിവുകൾ നേടിത്തന്നു. കൂടാതെ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും വശങ്ങളിലൂടെയുള്ള യാത്ര മറക്കാനാവാത്തത് തന്നെയാണ്.

ഒരു ബോട്ടിൽ, ഒരു കുടുംബം പോലെ യാത്ര ചെയ്ത എല്ലാവരുമായി പരിചയപ്പെടാനും സൗഹൃദം പങ്കുവയ്ക്കുവാനും സാധിച്ചു. വിജ്ഞാനവും കൗതുകവും ഉണർത്തുന്ന (മറ്റു ചിന്തകളെല്ലാം മാറ്റിനിർത്തി), ഈ 9 മണിക്കൂറോളം വരുന്ന യാത്ര എന്നും ഓർമ്മയിൽ ഉണ്ടാവും. ഉച്ചയൂണിന് ശേഷം അല്പം സംഗീതവും ആസ്വദിക്കാൻ സാധിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച റൂട്ട്സ് ആൻഡ് റോഡ്സിലെ എല്ലാ സംഘാടകരോടും പ്രത്യേകം നന്ദി പറയുന്നു.