Kerala · 27 – 28 Jun 2026
Read full testimonialറൂട്ട്സ് ആൻഡ് റോഡ്സ് ടീമിനോടൊപ്പം രണ്ടാമത്തെ പഠനയാത്ര തികച്ചും ആകസ്മികമായി... *The Hindu* ദിനപ്പത്രത്തിൽ കണ്ട വാർത്താക്കുറിപ്പാണ് ഈ കൂട്ടായ്മയിലേക്ക് എത്തപ്പെടുവാൻ കാരണമായത്. പ്രതീക്ഷകൾക്ക് തിളക്കം വർദ്ധിക്കുന്നു. വിജ്ഞാനകുതുകികളായ, ചരിത്രാന്വേഷകരായ സംഘാംഗങ്ങളിൽ ഭൂരിഭാഗം പേരും പരിണതപ്രജ്ഞർ... പ്രാദേശിക ചരിത്രപഠനത്തിലൂടെ നാടിന്റെ സംസ്കാരധാരയുടെ നാൾവഴികളിലേക്ക് പിൻയാത്ര ചെയ്യുന്നവർ. ആർജിതമാകുന്ന വൈജ്ഞാനികസമ്പത്ത് സ്വാർത്ഥമോഹങ്ങളേതുമില്ലാതെ പിൻതലമുറകളിലേക്ക് കൈമാറുവാൻ വ്യഗ്രത കാട്ടുന്നവർ... Digital natives ആയ പുതുതലമുറ Digital migrants നോടൊപ്പം ഇടപഴകുവാൻ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ല എന്നത് യാഥാർത്ഥ്യം. മാനവവിഭവശേഷിയിൽ (ഇന്ത്യൻ ജനസംഖ്യയിൽ പകുതിയോടടുത്ത് 25 വയസിൽ താഴെയുള്ളവർ) ഏറ്റവും മുന്നിൽ നിൽക്കുന്ന നമ്മുടെ രാജ്യത്ത് മേൽപ്പറഞ്ഞ "തദ്ദേശ... കുടിയേറ്റ" വിടവ് പരിശോധനാവിധേയമാകണം. രണ്ട് യാത്രകളിലും കണ്ടുമുട്ടിയവർ എല്ലാം അപരിചിതരായിരുന്നു. ഇപ്പോൾ നേരിയ സൗഹൃദം. എങ്കിലും ഊഷ്മളസൗഹൃദത്തിന്റെ മൃദുലസ്പർശം ഇനിയും അനുഭവവേദ്യമായിത്തുടങ്ങിയിട്ടില്ല... അധ്യാപകൻ/പരിശീലകൻ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടടുത്ത അനുഭവസമ്പത്തുണ്ട്. എങ്കിലും വ്യത്യസ്ത മേഖലകളിൽ വർഷങ്ങളിലൂടെ ആർജിച്ച വൈദഗ്ധ്യത്തിന്റെ പുറംചട്ടയിൽ ഒതുക്കിയ ജ്ഞാനഭാരവുമായെത്തിയ സഹസംഘാംഗങ്ങൾക്കിടയിൽ ജോനാഥൻ സ്വിഫ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമായി ചൂളിപ്പോയി. പ്രശസ്ത പ്രാദേശിക ചരിത്രാന്വേഷകനും വിദഗ്ധനുമായ ശ്രീ. പള്ളിക്കോടം രാജീവ് സർ... റൂട്ട്സ് ആൻഡ് റോഡ്സിന്റെ ഭാരവാഹികളായ ശ്രീ. മനീഷ് സർ, ശ്രീ. ഹുസൈൻ സർ... അനുഭവങ്ങൾ പകർന്നുനൽകുവാൻ കാണിച്ച സന്മനസിന് നന്ദി. ചരിത്രം കൂടുതൽ പഠിക്കുവാനും അറിയുവാനും തീരുമാനിക്കുന്നു. അറിവുകൾ സമ്പുഷ്ടമായിത്തുടങ്ങുന്ന മുറയ്ക്ക് അനുഭവക്കുറിപ്പുകൾ എഴുതിത്തുടങ്ങുവാൻ ആഗ്രഹിക്കുന്നു.

സജികുമാർ പി. എസ്, കരുനാഗപ്പള്ളി