Roots & Roads Heritage Tours
← Back
K.C John (Aymnam John)

K.C John (Aymnam John)

Vembanad Lake: An Inland Voyage

ROOTS & ROADS ജൂലൈ 25 ന് നടത്തിയ കുട്ടനാട് പഠനയാത്രയിൽ പങ്കെടുത്തത് സന്തോഷകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമായി.പതിവു കായൽ യാത്രയിൽ നിന്ന് വിഭിന്നമായി കായൽ നിലങ്ങളുടെ ഭൂമിശാസ്ത്രവും ചരിത്രവും കൃത്യമായി മനസ്സിലാക്കിക്കൊണ്ട് യാത്ര ചെയ്തപ്പോൾ കായൽക്കാഴ്ചകൾക്ക് മിഴിവേറിയെന്നുള്ളതാണ് സത്യം. ഇതു വരെ കണ്ണിൽപ്പെടാതെ കിടന്ന കായലോരപാറപ്രദേശവും , ആരാധനാ കേന്ദ്രങ്ങളും , ആമ്പൽപ്പാടങ്ങളും, മുൻപ് പല വട്ടം കണ്ടിട്ടുണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ലാത്ത നദീമുഖങ്ങളുമൊക്കെ അടുത്തു കണ്ട് പരിചയപ്പെടുവാനുള്ള അവസരം കൂടിയായി - ഈ യാത്ര. യാത്രയിലുടനീളം സ്ഥലപുരാണവും ചരിത്രവും കലർത്തി വളരെ താല്പര്യത്തോടെയും , ഉത്സാഹത്തോടെയും സുഹൃത്ത് പള്ളിക്കോണം രാജീവ്‌ നൽകിക്കൊണ്ടിരുന്ന വിവരണങ്ങൾ യാത്രാനേരങ്ങളെ ഏറിയ തോതിൽ സജീവമാക്കി.യാത്രയിൽ പങ്കെടുത്തവരെല്ലാം തന്നെ യാത്രയുടെ വിനോദമൂല്യത്തിനൊപ്പം തന്നെ പഠനമൂല്യവും മനസ്സിലാക്കി എത്തിയവരായിരുന്നു താനും.അവർക്കിടയിൽ മൂന്നു നാല് പാട്ടുകാരും ഉണ്ടായത്-ഇടയ്ക്കിടെ അരങ്ങൊന്ന് കൊഴുപ്പിക്കാനും സഹായകമായി.

കായൽപ്പുറം എന്ന കുട്ടനാടൻ ഗ്രാമത്തിന്റെ കായലും കരയും കൂടിക്കലർന്നതു പോലുള്ള ഭൂപ്രകൃതി കൗതുകകരമായ കാഴ്ചയായി. അവിടുത്തെ പെരുംപറയൻ സ്മാരകം സന്ദർശിച്ചത് കുട്ടനാടിന്റെ കാർഷിക ചരിത്രത്തിന്റെ ആഴക്കാഴ്ച ലഭിച്ച പ്രതീതിയും നൽകി.

കായലോരത്തെ ഉൾനാടൻ ഭക്ഷണ ശാലകളിൽ നിന്ന് ലഭ്യമാക്കിയ തനത് നാടൻരുചിയുള്ള വിഭവങ്ങളും യാത്രയുടെ ഗൃഹാതുര സ്വഭാവത്തിന് ഇണങ്ങുന്ന വിധത്തിലുള്ളതായിരുന്നു .

അന്നേ ദിവസം കാലാവസ്ഥയും ഞങ്ങളോട് കരുണ കാട്ടി. കർക്കിടക മാസമായിരുന്നിട്ടും പകലന്തിയോളം ആകാശം തെളിഞ്ഞു കിടന്നു . ഉച്ച നേരം മുതൽ സുഖകരമായ കായൽക്കാറ്റും വീശിക്കൊണ്ടിരുന്നു.നാലഞ്ച് ഇടങ്ങളിൽ വച്ച് വലിയ പക്ഷിക്കൂട്ടങ്ങളെ കാണാനുമൊത്തു.മഴക്കാലമായതിനാൽ കായലോര വൃക്ഷ സസ്യാദികൾ കൂടുതൽ തഴച്ചും പച്ചച്ചും കാണപ്പെട്ടു.

ROOTS AND ROADS ന്റെ യാത്രാ സംരംഭങ്ങൾ മംഗളകരമായി തുടരട്ടെ എന്നാശിക്കുന്നു. ആശംസിക്കുന്നു. ഒപ്പം പിന്തുണയും അറിയിക്കട്ടെ.