
Sminu Das, Chief Manager Canara Bank Learning & Development Centre, Kozhikode.
Vembanad Lake: An Inland Voyageകുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമമായ ചെമ്മനാ കരിയിൽ പല കല്യാണങ്ങൾക്കും ബോട്ടിലാണ് പോകാറ്. അന്ന് ബോട്ട് യാത്രക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു. വലിയ ബോട്ടിൻ്റെ ഒരു ഭാഗത്ത് വിശേഷങ്ങൾ പറഞ്ഞിരിക്കുന്നവർ, മറ്റൊരു ഭാഗത്ത് ചീട്ടുകളിയിൽ ഏർപ്പെട്ട് രസിക്കുന്നവർ ...... അന്നത്തെ കല്യാണ യാത്രകൾ രസമായിരുന്നു. എന്നാൽ പിന്നീട് ബോട്ട് യാത്രകളെന്നാൽ കടത്ത് ബോട്ടുകൾ മാത്രമായി. കഴിഞ്ഞയാഴ്ച പ ള്ളിക്കോണം രാജീവ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കായൽ പഠനയാത്ര പുതിയ ഒരനുഭവമായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെമ്മനാ കരിയിൽ ജനിച്ച് വളർന്ന ഞാൻ ഒരു ബോട്ട് യാത്രക്ക് വേണ്ടി ജോലിസ്ഥലമായ കോഴിക്കോട് നിന്ന് വരുന്നത് കേട്ട് എൻ്റെ വീട്ടുകാർ അത്ഭുതപ്പെട്ടെങ്കിലും എനിക്ക് എങ്ങനെയും ആ യാത്രയിൽ പങ്കെടുക്കണം എന്നുണ്ടായിരുന്നു. കായൽ നിലങ്ങളെപ്പറ്റി വായിക്കുകയും പഠിക്കുകയും ചെയ്തപ്പോൾ ഉണ്ടായിരുന്ന പല സംശയങ്ങളും ഈ യാത്രയിൽ പരിഹരിക്കുവാൻ സാധിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും ബൃഹത്തായ കൃഷിയിടമായ ഇരുപത്തിനാലായിരം കായൽ ഉൾപ്പെടെയുള്ള കായൽ നിലങ്ങൾ നേരിട്ട് കാണുവാൻ സാധിച്ചു. പെരുമ്പറയൻ സ്മാരകം ഉൾപ്പടെ പല ചരിത്രപ്രധാന സ്ഥലങ്ങളും കണ്ടു. ഭക്ഷണവും വളരെ നന്നായിരുന്നു.
