Epilogue
From Vembanad Lake: An Inland Voyage
കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കായൽ പരപ്പിലൂടെ വെള്ളപ്പുഴുത്ത് അവർ വരുമ്പോൾ ആരും ഒന്ന് നോക്കിപ്പോകും. കുട്...കുട്...ശബ്ദം വെച്ച് സുന്ദരിയായി 'വിജയലക്ഷ്മി' എന്ന ബോട്ട് കുട്ടനാടുകാരുടെ മനസ്സിൽ പതിഞ്ഞ ജന്നാണ്. പ്രായം എഴുപത്തഞ്ചായെങ്കിലും വെള്ളപ്പുഴുത്ത ജലറാണിയെപ്പോലെ ഒള്ളങ്ങളെ കീഴടക്കി പോകുന്ന ഈ സുന്ദരിക്ക് ഒരു കഥയുണ്ട്.
1951-ൽ കോട്ടപ്പുറം രംഗനാഥ പ്രഭുവെന്ന വ്യവസായി ഒരു ബോട്ട് വാങ്ങി. ആദ്ദേഹം കൂടപ്പെട്ട മകൾ വിജയലക്ഷ്മിയുടെ പേര് ഇട്ടു. എന്നാൽ മകൾ ആ കാലത്തിൽ മരിച്ചുതൊടെ ബോട്ട് കരക്കുയറ്റി. ആ സമയത്താണ് കൃഷി സ്ഥലത്തേക്ക് മറ്റും പോകാനായി കിളിരൂർ അടിവാകൽ കൂട്ടൻ എന്ന പ്രമാണി ഒരു ബോട്ട് വാങ്ങാൻ തീരുമാനിക്കുന്നത്. രംഗനാഥ പ്രഭുവിന്റെ ബോട്ട് വിലക്ക് ചോദിച്ചു. 'ബോട്ടു തരാം എന്റെ മകൾ വിജയലക്ഷ്മിയുടെ പേര് ഒരിക്കലും മാറ്റരുത്.' പ്രഭു നിബന്ധനവെച്ചു. ഇത് സമ്മതിച്ച കൂട്ടൻ പണം നൽകി ബോട്ട് വാങ്ങി.
13 വർഷം പഴക്കമുള്ള ബോട്ട് 1964-ലായിരുന്നു കൂട്ടൻ വാങ്ങുന്നത്. വിജയലക്ഷ്മിയുടെ എഞ്ചിന്റെ മൂറ്റിയ തൊഴിച്ചാൽ ഇന്നും കണ്ടിഷനാണ് ബോട്ട്. രണ്ട് വർഷം കൂടുമ്പോൾ ആറ്റുകുറ്റുപ്പണിയും പെയിന്റിങ്ങും നടത്തി ലൈസൻസ് പുതിക്കുമെന്ന് കൂട്ടന്റെ ഇളയമകൻ എ കെ മോഹനൻ (അടിവാകൽ മോഹനൻ) പറഞ്ഞു. മുകളിലെത്തെ ഡെക്കിൽ ഇരുന്ന സഞ്ചാരികൾക്ക് കായൽ കാഴ്ചകൾ ആസ്വദിക്കാനാവും വിധം സൗജന്യമാക്കി. 42 വർഷത്തിലേറെയായി 'വിജയ ലക്ഷ്മിയെ' മകളെ പോലെ കൊണ്ട് നടക്കുന്നത് സാരഥി അശോകനാണ്. പിന്നീട് അടിവാകലുകാർ ബസ്സുകൾ വാങ്ങിയപ്പോഴും മറ്റൊരു പേര് ചിന്തിച്ചില്ല. അതും 'വിജയലക്ഷ്മി' തന്നെ.